

കൊച്ചി: വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം മേധാവി ഡോ. ആര് പത്മകുമാറിനെ പൂനെയില്‍ നടന്ന സെല്‍സി (സൊസൈറ്റി ഓഫ് എന്‍ഡോസ്കോപ്പിക് ആന്‍ഡ് ലാപ്രോസ്കോപ്പിക് സര്‍ജന്‍സ് ഓഫ് ഇന്ത്യ) ദേശീയ സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു.

നാലായിരത്തിലധികം സര്ജന്മാരും ഗൈനക്കോളജിസ്റ്റുകളും അംഗത്വമുള്ള സെല്‍സി എന്ന സംഘടന ഇന്ത്യയിലുടനീളമുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വിവിധ കീഹോള്‍ സര്‍ജറികളില്‍ പരിശീലനം നല്കുന്നു. കൂടാതെ വിപിഎസ് ലേക്ഷോര് ഹോസ്പിറ്റലില്‍ നിന്നുള്ള ഡോ. മധുകര പൈ സെല്സിയുടെ ദക്ഷിണ മേഖല വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്ത് എന്‍ഡോസ്കോപ്പിക്, ലാപ്രോസ്കോപ്പിക് മിനിമലി ഇന്‍വേസീവ് സര്‍ജറി മേഖലയില്‍ നല്കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ദേശീയ പ്രസിഡന്റായി ഡോ. പത്മകുമാറിന്റെ നിയമനം.
