കാനഡയിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവുമായി യു എസ്

Web Desk
1 Min Read
FILE PHOTO: A U.S. Customs and Protection vehicle stands beside a sign reading that the border is closed to non-essential traffic at the Canada-United States border crossing at the Thousand Islands Bridge, to combat the spread of the coronavirus disease (COVID-19) in Lansdowne, Ontario, Canada September 28, 2020. REUTERS/Lars Hagberg/File Photo

കാനഡയിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ പുനഃപരിശോധന നടത്തണമെന്ന് യു എസ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഇരുരാജ്യങ്ങളിലും കോവിഡ് നാലാം തരംഗത്തോടൊപ്പം ഡെല്‍റ്റാ വകഭേദവും ഇരുരാജ്യങ്ങളിലും വര്‍ധിക്കുന്നുണ്ട്.

city exchange

കാനഡയിലേക്ക് പോകുന്നവരോട് ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട അമേരിക്കയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്‍പത് ലക്ഷം പേര്‍ക്കും കാനഡയില്‍ ഇരുപത്തി ഒന്നായിരവുമായിരുന്നു പുതുതായി രോഗം ബാധിച്ചവരുടെ കണക്ക്.


അംഗീകൃത വാക്സിന്‍ ഉപയോഗിച്ച് പൂര്‍ണമായി പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടുണ്ടെങ്കില്‍ കോവിഡ് പിടിപെടാനും ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത കുറവായിരിക്കുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് യാത്രാ നിര്‍ദ്ദേശത്തില്‍ പറയുന്നു. കാനഡയിലെ നിലവിലുള്ള സാഹചര്യങ്ങള്‍ പ്രകാരം എല്ലാ യാത്രക്കാര്‍ക്കും കോവിഡ് വകഭേദം പിടിപെടാനും വ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് സി ഡി സി വെബ്സൈറ്റില്‍ പറയുന്നത്.
അമേരിക്കയില്‍ പൂര്‍ണമായി പ്രതിരോധ കുത്തിവെയ്‌പെടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശിക്കാന്‍ അതിര്‍ത്തി തുറന്നിട്ടുണ്ടെങ്കിലും കാനഡയില്‍ കുത്തിവെയ്‌പെടുത്തവര്‍ക്ക് അമേരിക്ക ഇതുവരെ അതിര്‍ത്തി തുറന്നിട്ടില്ല. കഴിഞ്ഞ 16 മാസങ്ങളായി അതിര്‍ത്തി അടഞ്ഞു കിടക്കുകയാണ്. അമേരിക്കയുടെ നടപടിയില്‍ കാനഡയ്ക്ക് രോഷമുണ്ടെങ്കിലും യു എസ് അതിര്‍ത്തി തുറക്കുന്നത് സെപ്തംബര്‍ 21 വരെ ദീര്‍ഘിപ്പിച്ചത് കാത്തിരിക്കുകയാണ് അവര്‍.

Share This Article
Leave a Comment
error: Content is protected !!