

ദോഹ: ഖത്തറില്‍ താമസിക്കുന്ന എരിയാല്‍ ജമാഅത് നിവാസികളുടെ ജനറല്‍ ബോഡി യോഗം ദോഹയിലെ ക്യാപിറ്റല്‍ പൊലീസ് സ്റ്റേഷനു സമീപത്തെ എം പി ഹാളില്‍ നടന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

എരിയാല്‍ പ്രദേശത്തെ അവശത അനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കാനും വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ശരീഫ് എരിയാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന് എരിയാല്‍ സ്വാഗതം പറഞ്ഞു.

ഹാരിസ് എരിയാല്‍, സുഹിര് ബി എം, റംഷീദ് എരിയാല്‍, ഹനീഫ്, അന്‍വര്‍ എരിയാല്‍, ഹനീഫ് സുപുട്ടി, നവാസ് ആസാദ് നഗര്‍, അബ്ദുല്‍ കരീം അന്‍സാര്‍, സദാത്, മാഹിന്‍ ബ്ലോര്കോഡ്, നിഹാദ് കുളങ്കര, നേഷ്ഫര്, സുനൈഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എരിയാല്‍ ജമാഅത് കമ്മിറ്റി ഭാരവാഹികളായി ഹാരിസ് എരിയാല്‍ (പ്രസി), നവാസ് ആസാദ് നഗര്‍, സുഹിര് ബി എം, ഹനീഫ് സുപുട്ടി, ഇബ്രാഹിം ജുവി (വൈസ് പ്രസി), അബ്ദുല്‍ റഹിമാന്‍ എരിയാല്‍ (ജന സെക്ര), സദാത് കുളങ്കര, റംഷീദ് ബി എം, മാഹിന്‍ ബ്ലാര്‍ക്കോഡ്, ഹനീഫ് എടച്ചേരി (ജോ സെക്ര), അബ്ദുല്‍ കരീം അന്‍സാര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

