
ഫിറോസാബാദ്: ഉത്തര്‍പ്രദേശില്‍ അജ്ഞാതരോഗംബാധിച്ച് പത്ത് ദിവസത്തിനിടെ മരിച്ചത് 45 കുട്ടികള്‍. മുതിര്‍ന്നവര്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 53. രോഗബാധിതരായി ആശുപത്രിയില്‍ ചികിത്സയില്‍ 186 പേരാണ് നിലവിലുള്ളത്.

വൈറല്‍ പനി ബാധിച്ചാണ് ഭൂരിപക്ഷം കുട്ടികള്‍ മരിച്ചതെന്നും ചിലര്‍ക്ക് ഡങ്കിപ്പനിയും ഉണ്ടായതായും ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് സ്പെഷ്യലിസ്റ്റ് ഡോ. എല്‍ കെ ഗുപ്ത പറഞ്ഞു.
ആഗസ്ത് 18നാണ് പനിയുടെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് മനീഷ് അസിജ എം എല്‍ എ അറിയിച്ചു.


ഉയര്‍ന്ന പനിയും കുറഞ്ഞ പ്ലേറ്റ്ലെറ്റുകളുടെ എണ്ണവുമാണ് രോഗലക്ഷണങ്ങളെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രോഗബാധിതാ രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ രക്തസാമ്പിളുകള്‍ ലഖ്നൗ സഞ്ജയ് ഗാന്ധി ബിരുദാനന്തര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അയച്ച് പഠനവിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കുട്ടികളില്‍ വ്യാപകമായി രോഗബാധ കണ്ടെത്തിയതോടെ സെപ്തംബര്‍ ആറാം തിയ്യതി വരെ ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ അടച്ചിടാന്‍ ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് ഉത്തരവിട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഫിറോസാബാദ് സന്ദര്‍ശിക്കുകയും മരണകാരണം സ്ഥിരീകരിക്കാന്‍ ടീമുകള്‍ രൂപീകരിക്കുമെന്നും പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരെ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


