നീതി ലഭിച്ചു; വധശിക്ഷ വിധിച്ചു: മധുരം വിതരണം ചെയ്തു

Web Desk
1 Min Read

ആലുവ: കൊല്ലപ്പെട്ട കുഞ്ഞിന് നീതി ലഭിച്ചതിലും പ്രതിക്ക് അര്‍ഹിക്കുന്ന വധശിക്ഷ വിധിച്ചതിലും സന്തോഷം പ്രകടിപ്പിച്ച് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്ത് ജീവനക്കാരും മധുരം വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.

city exchange

അതിക്രൂരമായ കൊലപാതകം ചെയ്ത പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നും ഈ വിധി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനുളള വിധിയാണെന്നും സംഭവം നടന്നു നൂറു ദിവസത്തിനുള്ളില്‍ പ്രതിക്ക് വധശിക്ഷ നല്‍കിയത് പൊലീസും കോടതിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചതു കൊണ്ടാണെന്നും ഇത് മാതൃകയാണെന്നും അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലിക്കും വീട് വാടകയ്ക്ക് എടുക്കാന്‍ വരുമ്പോഴും കൃത്യമായി പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് എന്നിവര്‍ പറഞ്ഞു.

ആഹ്ലാദത്തിന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ്, മെമ്പര്‍മാരായ രാജേഷ് പുത്തനങ്ങാടി, പി എസ് യൂസഫ്, സബിത സുബൈര്‍, അസിസ്റ്റന്റ് സെക്രട്ടറി ബിനി ഐപ്പ്, ജൂനിയര്‍ സൂപ്രണ്ട് രജനി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!