

പറവൂര്‍: തിരക്കുള്ള ബസ്സുകളില്‍ കയറി മോഷണം നടത്തുന്ന തമിഴ് സ്ത്രീകള്‍ പിടിയിലായി. തമിഴ്‌നാട് പഴനി പത്തനപ്പെട്ടി സ്വദേശികളായ ശരണ്യ, ഇന്ദ്ര എന്നിവരാണ് ഞാറക്കല്‍ പൊലീസിന്റെ പിടിയിലായത്.

ഞാറക്കല്‍ സ്വദേശിനിയുടെ മാലയാണ് ജ്യോതി എന്ന സ്വകാര്യ ബസില്‍ വെച്ച് ഇവര്‍ പൊട്ടിക്കാന്‍ ശ്രമിച്ചത്. മോഷണശ്രമത്തിനിടെ സ്ത്രി ബഹളം വെച്ചതോടെ തമിഴ് സ്ത്രീകള്‍ ബസില്‍ നിന്നു ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഞാറക്കല്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ കെ ദേവരാജ്, അഖില്‍ വിജയകുമാര്‍, ഉദ്യോഗസ്ഥരായ ഷാഹിര്‍ സി എ, അഭിലാഷ്, ലിബിഷ, രേഷ്മ, ശാലിനി, ഐശ്വര്യ എന്നിവരടങ്ങുന്ന സംഘമെത്തി പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
