

നെടുമ്പാശ്ശേരി: മെഡിസെപ്പ് ആരോഗ്യ പരിരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി കാര്യക്ഷമമാക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അങ്കമാലി സബ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ പരിരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതി മൂലം ജീവനക്കാര്‍ ദുരിതത്തിലാവുകയാണ്. എംപാനല്‍ ചെയ്ത ഹോസ്പിറ്റലുകളില്‍ ചികിത്സ തേടിക്കഴിഞ്ഞാല്‍ തുക അപ്രൂവാലായില്ല എന്ന കാരണത്താല്‍ വലിയതുക മുന്‍കൂറായി അടക്കേണ്ടിവരുന്നു. പല വഴിക്കും ബന്ധപ്പെട്ടശേഷം തുച്ഛമായ തുക അപ്രൂവലാക്കുകയും ഗ്രിവന്‍സ് വഴി പരാതിപ്പെട്ടാല്‍ ഹോസ്പിറ്റലിലേക്ക് മെയില്‍ അയച്ചെന്ന സന്ദേശത്തിലൂടെ അത് അവസാനിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം പരാതികള്‍ക്ക് എത്രയും വേഗം പരിഹാരം കാണമമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സബ് ജില്ലാ സമ്മേളനം കെ എ ടി എഫ് വനിത വിങ്ങ് സംസ്ഥാന ജോയിന്‍ കണ്‍വീനര്‍ ഹഫ്‌സത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് ഹുദവി അധ്യക്ഷത വഹിച്ചു.
ഈ വര്‍ഷത്തെ ഭാരവാഹികളായി ഉമറുല്‍ ഫാറൂഖ് ഹുദവി (പ്രസി), മുഹമ്മദ് സാലിം മേക്കാലടി (സെക്ര), കെ എ നൗഫല്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ സി എസ് സിദ്ധിക്ക്, നജിയ ടീച്ചര്‍, ഷംല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

