

തളിപ്പറമ്പ്: ദുബായില്‍ നടക്കുന്ന ഗേറ്റ് ഫുട്‌ബോള്‍ മേളയില്‍ പങ്കെടുക്കാന്‍ തളിപ്പറമ്പില്‍ നിന്നുള്ള യാത്രാസംഘം 16ന് കാലത്ത് എട്ടു മണിക്ക് തളിപ്പറമ്പ് സയ്യിദ് നഗറില്‍നിന്നും പുറപ്പെടും.

കണ്ണൂര്‍- കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് എസ് പി പി പി സദാനന്ദന്‍, തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിക്കും.
സയ്യിദ് നഗര്‍ മുതല്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരെ ബസിലും തുടര്‍ന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഫ്‌ളൈറ്റിലും ഗേറ്റ് മേളയിലേക്കുള്ളവര്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയുടെ നേതൃത്വത്തില്‍ യാത്ര ചെയ്യും.
