ട്രെയിനില്‍ പുലര്‍ച്ചെയെത്തിയ യാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ച പ്രതി പിടിയില്‍

Web Desk
1 Min Read

കൊച്ചി: പുലര്‍ച്ചെ ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ച് കടന്ന കേസിലെ മുഖ്യപ്രതി പിടിയില്‍. ചേന്ദമംഗലം ഷാപ്പുംപടി പാണ്ടിശേരി വീട്ടില്‍ ജിതിന്‍ കൃഷ്ണ (ചാഡു- 28) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്.

city exchange

ജൂലൈ 27ന് പുലര്‍ച്ചെയാണ് സംഭവം. പതിനാലായിരം രൂപ, 4 പവന്‍ സ്വര്‍ണ്ണം, സ്ഥലത്തിന്റെ ആധാരം ഉള്‍പ്പെടെയുള്ള രേഖകളാണ് മോട്ടാര്‍സൈക്കിളിലെത്തിയ രണ്ടംഗ സംഘം തട്ടിപ്പറിച്ച് കടന്നത്. ബൈക്ക് ഓടിച്ച ചിറ്റാറ്റുകര സ്വദേശി യദുകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടികൂടുമെന്നുറപ്പായാല്‍ ബ്ലെയിഡുപയോഗിച്ച് വരഞ്ഞ് രക്ഷപ്പെടുന്ന അക്രമണകാരിയാണ് പ്രതി.

തമിഴ്‌നാടുള്‍പ്പടെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ സാഹസികമായാണ് പിടികൂടിയത്. പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ്. മോഷ്ടിച്ച സ്വര്‍ണ്ണാഭരണത്തിലൊരു ഭാഗം പറവൂരിലെ ഒരു ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജുദാസ്, എസ് ഐ എസ് എസ് ശ്രീലാല്‍, സി പി ഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, കെ എം മനോജ്, മുഹമ്മദ് അമീര്‍, എം എസ് സന്ദീപ്, വി എ അഫ്‌സല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!