

കോഴിക്കോട്: പ്രസാധനത്തിന്റെ പേരില്‍ പുതിയ എഴുത്തുകാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ബദല്‍ പ്രസാധനമാര്‍ഗമൊരുക്കുന്ന സ്വതന്ത്ര ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം കോഴിക്കോട് കൈരളി തിയറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ നടന്നു.

രജിത്ത് ആയഞ്ചേരിയുടെ വിരുദ്ധദിക്കുകളിലേക്കുള്ള വണ്ടി ഷീലാ ടോമിക്ക് നല്‍കി പി കെ ഗോപിയും ലൈലാ അലക്‌സിന്റെ കടല്‍ കടന്നെത്തിയ കഥകള്‍ പി കെ ഗോപിക്ക് നല്‍കി ഷീലാ ടോമിയും പ്രകാശനം ചെയ്തു.

ഡഗ്ലസ് ഡിസില്‍വയുടെ പച്ചക്കാട്ടിലെ കല്ലറകള്‍ പി കെ ഗോപി വെള്ളിമാട്കുന്ന് ഹോളിറഡിമര്‍ പള്ളി സഹ വികാരി ഫാ. ജോസ് ആന്‍ജലിന് നല്കി പ്രകാശനം ചെയ്തു.
ഇയാസ് ചൂരല്‍ മല, ആരിഫ അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ നൂല് കോര്‍ക്കുന്ന വിധം ഡോ. ഒ എസ് രാജേന്ദ്രന് നല്കി ഷീലാ ടോമി പ്രകാശനം ചെയ്തു.
വിജയ ലക്ഷ്മി അക്കരത്തൊടിയുടെ പറയുവാനാകാതെ കെ കെ സഹീര്‍ മാസ്റ്റര്‍ക്ക് നല്കി പി കെ ഗോപി പ്രകാശനം ചെയ്തു.
എം എ ജോണ്‍സണ്‍ പുസ്തക പരിചയം നടത്തി.
രജിത്ത് ആയഞ്ചേരി, ലൈലാ അലക്‌സ്, ഡഗ്ലസ് ഡിസില്‍വ, ഇയാസ് ചൂരല്‍ മല, ആരിഫ അബ്ദുല്‍ ഗഫൂര്‍, വിജയ ലക്ഷ്മി അക്കരത്തൊടി, കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ പി സിദ്ധാര്‍ഥന്‍ എന്നിവര്‍ സംസാരിച്ചു.

