ഫലസ്തീന്‍ സംഭവ വികാസങ്ങള്‍ അമീറും ജോ ബൈഡനും ചര്‍ച്ച ചെയ്തു

Web Desk
0 Min Read

ദോഹ: അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളേയും ഇസ്രായേലും ഹമാസും തമ്മിലുള്ള മാനുഷിക താത്ക്കാലിക വിരാമ ഉടമ്പടിയുടെ നടപ്പാക്കല്‍ തുടങ്ങിയവയെ കുറിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ടെലിഫോണില്‍ അവലോകനം ചെയ്തു.

city exchange

ഗാസ മുനമ്പിലെ പിരിമുറുക്കവും വര്‍ധനവും കുറയ്ക്കുന്നതിനും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ മാനിക്കുന്നതിനും ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കുന്നതിനുമുള്ള സംയുക്ത അന്താരാഷ്ട്ര ശ്രമങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും പൊതുതാത്പര്യമുള്ള വിഷയങ്ങളും അവലോകനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!