

ദോഹ: ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന നിരക്കുകള്‍ ക്രാമാതീതമായി വര്‍ധിപ്പിച്ച വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിക്കു നല്‍കിയ നിവേദനത്തില്‍ അവശ്യപ്പെട്ടു.

ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസിര്‍ കൈതക്കാട്, ജനറല്‍ സെക്രട്ടറി സമീര്‍, ട്രഷറര്‍ സിദ്ദീഖ് മണിയംപാറ എന്നിവര്‍ പങ്കെടുത്തു.

ബാംഗ്ലൂര്‍, ചെന്നൈ വിമാനത്താവളങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിയോളമാണ് കേരളത്തില്‍ നിന്ന് അധികം ഈടാക്കുന്നത്. വിമാന കമ്പനികളുടെ ഈ പകല്‍ക്കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍.
നാടിന്റെ സാമ്പത്തിക ഭദ്രതക്ക് പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പുതുവര്‍ഷത്തിനും ക്രിസ്മസിനും ഓണത്തിന്റെയും ബലി പെരുന്നാളിന്റെയും അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികളെ നോട്ടമിട്ടാണ് ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. നാടിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്കുവേണ്ടി സീസണില്‍ പ്രത്യേക സര്‍വ്വീസുകള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചൊലുത്താനുള്ള നടപടി ഉണ്ടാവണമെന്നും ഈ വിഷയം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിക്കണെമെന്നും ഖത്തര്‍ കെ എം സി സി സംസ്ഥാന, ജില്ലാ കമ്മിറ്റി നേതാക്കളുടെ സാനിധ്യത്തില്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

