

ദുബൈ: ഇമാറാത്തുകളുടെ ഐക്യപ്പിറവിക്ക് 52 ആണ്ടുകള്‍ പൂര്‍ത്തിയാവുന്നതിന്റെ ആഘോഷത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. ദുബൈ അല്‍ വാസല്‍ ക്ലബ്ബില്‍ നടന്ന യൂണിയന്‍ ദിനാഘോഷം യു എ ഇയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള സൗഹൃദത്തിന്റെയും അനേകലക്ഷം മനുഷ്യര്‍ക്ക് അഭയമായി വര്‍ത്തിക്കുന്ന യു എ ഇയോടുള്ള അവാച്യമായ കടപ്പാടിന്റെയും അവിസ്മരണീയ വേദിയായി മാറി.

ഐ സി എഫ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ചടങ്ങില്‍ ജീവിതത്തിന്റെ നാനാ തുറകളിലുള്ള ആയിരങ്ങളാണ് ഒരുമിച്ചു കൂടിയത്. ചടങ്ങില്‍ ഇടവേളക്ക് ശേഷം യു എ ഇയില്‍ എത്തിയ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ അറബ് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.


ആഗോള വ്യക്തിത്വമാണ് ലോക പണ്ഡിത സദസ്സിലെ അനുഗ്രഹീത നേതൃത്വവുമായി മാറിയ ശൈഖ് അബൂബക്കര്‍ അഹ്‌മദ് എന്ന അതുല്യ വ്യക്തിത്വം നേടിയ അംഗീകാരം സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഈ ചടങ്ങ്.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മഹത്തായ വീക്ഷണത്തിലൂടെ രൂപീകൃതമായ യു എ ഇ ഇന്ന് ലോകത്തിന് മാതൃകയായി മാറിയെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ദുബൈ അല്‍ വാസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ഐ സി എഫ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപിച്ച 52-ാമത് യൂണിയന്‍ ഡേ ദിനാഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ യൂണിയന്‍ ഡേ ആഘോഷ വേളയില്‍ ലോക രാഷ്ട്ര നേതാക്കളുടെ മഹത്തായ കാലാവസ്ഥാ ഉച്ചകോടിയുടെ സംഗമ വേദി ഒരുക്കിയതിലൂടെ ലോകത്തിനു നല്‍കുന്നത് പുതിയ ദിശാബോധവും പ്രചോദനവുമാണ്.
ശാസ്ത്രഗവേഷണത്തിനും പഠനത്തിനും ഇസ്ലാം നല്‍കുന്ന സംഭാവന മഹത്തരമാണ്.
ജീവിതവ്യവഹാരങ്ങള്‍ക്ക് അനുയോജ്യമായ ശാസ്ത്രീയ സംവിധാനവും ആശയവും വൈജ്ഞാനിക അറിവ് തലങ്ങളുമാണ് ഇസ്ലാമിക ജീവിതവ്യവസ്ഥിതിയാണ്. അല്ലാഹുവിന്റെ ദീന്‍ നിങ്ങള്‍ മുറുകെപ്പിടിക്കണം. നിങ്ങള്‍ ഛിന്നഭിന്നമാകരുത് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ആ ഐക്യം മുറുകെപ്പിടിച്ചാണ് യു എ ഇ മുന്നോട്ട് പോകുന്നത്. അത് നമുക്ക് മാതൃകയാണ്. ഇമാറാത്ത് മുന്നോട്ട് വെക്കുന്ന ആശയം പോലെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. അല്ലാഹുവിന് വണക്കത്തോടെയും അവനെ ഭയപ്പെട്ടുമാവണം നമ്മുടെ ജീവിതം. കാന്തപുരം പറഞ്ഞു.
കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം എ യൂസുഫലി മുഖ്യാതിഥിയായിരുന്നു. ശൈഖ് സയിദ് ബിന്‍ സുല്‍ത്താന്‍ മുന്നോട്ട് വെച്ച വലിയ വിഷനും മാസ്റ്റര്‍ പ്ലാനിംഗും യു എ ഇയുടെ വളര്‍ച്ചക്ക് അടിസ്ഥാനം നല്‍കിയെന്നും പിന്തുടര്‍ന്ന് ഭരണാധികാരികള്‍ അതേപാത പിന്‍പറ്റുകയും വിദേശി സമൂഹത്തെ ഹൃദയ വിശാലതയോടെ സ്വീകരിച്ചുവെന്നും യൂസുഫലി പറഞ്ഞു.
അബ്ദുറഹ്‌മാന്‍ അബ്ദുല്ല ഹാജി ബനിയാസ് സ്‌പൈക്ക് അധ്യക്ഷനായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ ആറ്റക്കോയ തങ്ങള്‍, നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കാടങ്കോട് പ്രസംഗിച്ചു.
നിരവധി അറബ് പൗരപ്രമുഖര്‍, പ്രമുഖ പണ്ഡിതര്‍, സാമൂഹിക- സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന ‘വിശ്വാസപൂര്‍വം’ എന്ന ആത്മകഥയുടെ കവര്‍ പ്രകാശനം ചടങ്ങില്‍ നടന്നു. എസ് എ ഫൗണ്ടേഷന്‍ ലോഞ്ചിങ്ങും നടന്നു. മമ്പാട് അബ്ദുല്‍ അസീസ് സഖാഫി സ്വാഗതവും ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.

