ഐ സി എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഐ സി എഫ് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോനേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് എ തണ്ടാലെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

city exchange

ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. അഹ്‌മദ് സഖാഫി പേരാമ്പ്ര, കെ വി മുഹമ്മദ് മുസ്ലിയാര്‍, അസീസ് സഖാഫി പാലോളി, അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, കെ ബി അബ്ദുള്ള ഹാജി, റഹ്‌മതുല്ലാഹ് സഖാഫി, സുറൂര്‍ ഉമര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഐ സി എഫ് ഹെല്‍തൊറിയം ക്യാമ്പയിന്റെ ഭാഗമായി ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ സംഘടിപ്പിച്ച പരിപാടിയില്‍ നാനാതുറകളില്‍പെട്ട നൂറ് ക്കണക്കിന് പേര്‍ രക്തം ദാനം ചെയ്തു.

ഹമദ് ഹോസ്പിറ്റല്‍ നല്‍കുന്ന പ്രശംസപത്രം വൈകിട്ട് നടന്ന സമാപന ചടങ്ങില്‍ ഹോസ്പിറ്റല്‍ അധികൃതര്‍ ഐ സി എഫ് നേതാക്കള്‍ക്കു കൈമാറി. നൗഷാദ് അതിരുമട സ്വാഗതവും ഉമര്‍ പുതുപ്പാടം നന്ദിയും രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!