കെ എം സി സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി മാപ്പിള കവി പി എസ് ഹമീദിന് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഹ്രസ്വ സന്ദര്‍ശാനര്‍ഥം ഖത്തറിലെത്തിയ മാപ്പിള കവി പി എസ് ഹമീദിന് കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

city exchange

റഫീഖ് റഹ്‌മാനി പ്രാര്‍ഥന നടത്തി. ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എം സി സി ഉപദേശക സമിതി ആക്ടിങ്ങ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മാപ്പിള കാവ്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പി എസ് ഹമീദിന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി എസ് എ എം ബഷീര്‍ പൊന്നാടയും ലുഖ്മാനുല്‍ ഹക്കീം മെമ്മന്റോയും നല്‍കി ആദരിച്ചു.

സംസ്ഥാന ഉപാധ്യക്ഷന്‍ ആദംകുഞ്ഞി തളങ്കര, സിദ്ദിഖ് മണിയംപാറ, നാസര്‍ കൈതക്കാട്, അലി ചേരൂര്‍, സഗീര്‍ എരിയ, ഷാനിഫ് പൈക്ക, റസാഖ് കല്ലട്ടി, നാസര്‍ ഗ്രീന്‍ലാന്റ്, ഹമീദ് അറന്തോട്, ഷാക്കിര്‍ കാപ്പി, മാക് അഡൂര്‍, റഫീഖ് മാങ്ങാട്, നൗഷാദ്, ആബിദ് ഉദിനൂര്‍, എം വി അഷ്റഫ്, ഖലീല്‍ ബേര്‍ക്ക, സാബിത് തുരുത്തി, അഷ്‌കര്‍ മഞ്ഞംപാറ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതവും സെക്രട്ടറി സാദിഖ് കെ സി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!