

കൊച്ചി: നോഷണലായി അപ്രൂവല്‍ ലഭിച്ച നാലായിരത്തോളം അധ്യാപകരുടെ ശമ്പളം ഉടനടി നല്‍കണമെന്ന് കേരള നോഷണല്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം അധ്യാപക ഭവനില്‍ നടന്ന സമ്മേളനം കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഇ ഐ സിറാജ് മദനി ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റ് എം വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

ഹബീബ് മാസ്റ്റര്‍ കണ്ണൂര്‍, ഷജീര്‍ ഖാന് വയ്യാനം, അമീന് കണ്ണനല്ലൂര്‍, പ്രനീദ് പന്തീരങ്കാവ്, ജയദീശ് ആര് നായര്‍, ഉബൈദ് പേരാമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.
