

ദോഹ: ഒ ഐ സി സി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തി. ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തlയാര്‍ന്ന പരfശോധനകള്‍ കൊണ്ടും ക്യാമ്പ് വേറിട്ടു നിന്നു.

പ്രവാസികള്‍ അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഇങ്ങനെയുള്ള ക്യാമ്പുകളുടെ പ്രധാന ലക്ഷ്യമെന്ന് ഉദ്ഘാടന ഭാഷണത്തിനിടെ ലോക കേരളസഭ അംഗവും ഐ സി ബി എഫ് എം സി മെമ്പറും കൂടിയായ പ്രശസ്ത സാമൂഹിക പ്രവര്ത്തകന് അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടി പറഞ്ഞു.


മുന്നൂറോളം പേര് പങ്കെടുത്ത ക്യാമ്പില്‍ രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോള്‍ തുടങ്ങി നേത്രപരിശോദന, ദന്തപരിശോദന തുടങ്ങിയവയും സൗജന്യമായി ഉള്‍പ്പെടുത്തിയിരുന്നു.
ജില്ലാ പ്രസിഡണ്ട് പിസി നൗ ഫല് കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാഫര്‍ കമ്പാല സ്വാഗതവും ഇര്ഫാന് പകര നന്ദിയും പറഞ്ഞു.
ചടങ്ങിന് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ റിനു, ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്, സലീം ഇടശ്ശേരി, യൂത്ത് വിങ്ങ് പ്രസിഡണ്ട് നദീം മനാര്‍, ഐ വൈ സി ഇന്റര്‍നാഷണല്‍ ജി എസ് ഒ മാഷിക് മുസ്തഫ തുടങ്ങീയവര്‍ ആശംസ അറിയിച്ചു.
സെന്‍ട്രല്‍ കമ്മിറ്റിയുടേയും വിവിധ ജില്ലാ കമ്മിറ്റിയുടേയും സാന്നിധ്യമുണ്ടായിരുന്നു.
ചാന്ദിഷ് ചന്ദ്രന്, വസീം പൊന്നാനി, ഷഫീര്‍ നരണിപ്പുഴ, ഷാഫി നരണിപ്പുഴ, രജീഷ് ബാബു, പ്രജേഷ് പ്രേമന്, അനീസ് കെ ടി വളപുരം, സൈദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ജനത്തിരക്ക് കാരണം പെട്ടെന്ന് രജിസ്ട്രഷന് അവസാനിപ്പിക്കേണ്ടി വന്നതിനാല്‍, കൂടുതല്‍ പേരെ ഉള്കൊള്ളിക്കാന് ഉതകുന്ന തരത്തില്‍ മറ്റൊരു ദിവസം വിപുലമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

