

കൊച്ചി: ഐടിസി ഫുഡ്സില്‍ നിന്നുള്ള ആരോഗ്യകരമായ ബിസ്‌ക്കറ്റുകളുടെ ശ്രേണിയായ ഐടിസി സണ്‍ഫീസ്റ്റ് ഫാംലൈറ്റ്, തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നമായ സണ്‍ഫീസ്റ്റ് ഫാംലൈറ്റ് ഡൈജസ്റ്റീവ് ബിസ്‌ക്കറ്റ് ഫാമിലി പാക്ക്, 100 ശതമാനം ഔട്ടര്‍ പേപ്പര്‍ പാക്കേജില്‍ പുറത്തിറക്കി. ഈ മേഖലയില്‍ പേപ്പര്‍ പാക്കേജിംഗില്‍ വരുത്തുന്ന ആദ്യ മാറ്റമാണിതെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും സുസ്ഥിര ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ അവതരണമെന്നും ഐടിസി ഫുഡ്സ് ഡിവിഷനിലെ ബിസ്‌ക്കറ്റ് ആന്റ് കേക്ക്‌സ് ക്ലസ്റ്റര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലി ഹാരിസ് ഷെര്‍ പറഞ്ഞു. 100 ശമാനം പുറം പേപ്പര്‍ ബാഗ് പാക്കേജിംഗുള്ള പുതിയ സണ്‍ഫീസ്റ്റ് ഫാംലൈറ്റ് ഡൈജസ്റ്റീവിന്റെ 800 ഗ്രാം ഫാമിലി പായ്ക്ക് നിലവില്‍ ഫ്ളിപ്കാര്‍ട്ടിലൂടെയാണ് ലഭ്യമാവുക. അധികം വൈകാതെ മറ്റ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഉത്പന്നമെത്തും. സുസ്ഥിരതയുമായി ബന്ധപ്പെട്ട് കമ്പനിയുടെ നടത്തുന്നസസ്റ്റയ്നബിലിറ്റി 2.0 വിഷന്റെ ഭാഗമാണ് ഈ സംരംഭമെന്നും അധികം വൈകാതെ മറ്റ് ബിസ്‌ക്കറ്റ് ഉത്പന്നങ്ങള്‍ക്കും ഇത്തരം പാക്കേജിംഗ് സ്വീകരിക്കുന്നതിനുള്ള ആലോചനകള്‍ നടന്നുവരികയാണെന്നും അലി ഹാരിസ് ഷേര്‍ പറഞ്ഞു.

