

കാലടി: കോളെജ് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന യുട്യൂബ് വ്‌ളോഗറായ യുവതി പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്.

യുവതിയില്‍ നിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ എക്‌സൈസ് പിടികൂടി. ഏറെ നാളയുള്ള നീരിക്ഷണങ്ങള്‍ക്കൊടുവിലാണ് സ്വാതി എക്‌സൈസിന്റെ പിടിയിലായത്.
