മഹാകവി കുമാരനാശാന്റെ ജീവിതകഥ ഗ്രാമവൃക്ഷത്തിലെ കുയില്‍ ജനുവരി 16ന് തിയേറ്ററില്‍

Web Desk
1 Min Read

കൊച്ചി: കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും ഇഴചേര്‍ന്ന കെ പി കുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാമ വൃക്ഷത്തിലെ കുയില്‍. ജേസി ഡാനിയല്‍ അവാര്‍ഡിന് അര്‍ഹനായ സംവിധായകനാണ് കെ പി കുമാരന്‍.

city exchange

കുമാരനാശാന്റെ നൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 16, 17, 18 തിയ്യതികളിലാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ആകുന്നത്. ഫാര്‍ സൈറ്റ് മീഡിയയുടെ ബാനറില്‍ നിര്‍മിച്ച ഗ്രാമവൃക്ഷത്തിലെ കുയില്‍ ആശാന്റെ പഴയകാല കവിതയും പ്രണയവും ഗദ്യമായും പദ്യമായും ആസ്വദിച്ച പ്രേക്ഷകര്‍ക്ക് നവ്യ അനുഭൂതി നല്‍കും. പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ മുങ്ങിപ്പോയ ആ മഹാന്റെ ജീവിതം തുറന്ന പുസ്തകമാണ്.

സംഗീതജ്ഞന്‍ ശ്രീവത്സന്‍ ജെ മേനോന്‍ ആണ് മഹാകവി കുമാരനാശാന്റെ വേഷം അവിസ്മരണീയമാക്കിയത്. ശ്രീനാരായണഗുരുവും മഹാകവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ആശാന്‍ കൃതികളുടെ കാവ്യാലാപനവുമെല്ലാം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കെ പി കുമാരന്റെ സഹധര്‍മ്മിണി എം ശാന്തമ്മപിള്ളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്.

ഛായാഗ്രഹണം- കെ ജി ജയന്‍, എഡിറ്റിംഗ്- ബി അജിത് കുമാര്‍, സംഗീതം- ശ്രീവല്‍സന്‍ ജെ മേനോന്‍, പി ആര്‍ ഒ- എം കെ ഷെജിന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!