സിനിമയല്ലാതെ വേറെ ലഹരി വേണ്ടെന്ന് പത്തൊമ്പതാം വയസില്‍ തീരുമാനിച്ചു: സത്യന്‍ അന്തിക്കാട്

Web Desk
1 Min Read

തൃശൂര്‍: സിനിമയാണ് ജീവിതത്തിന്റെ ലഹരിയെന്ന് പത്തൊന്‍പതാം വയസില്‍ തീരുമാനിച്ചെന്ന് സംവിധായകനും രചയിതാവുമായ സത്യന്‍ അന്തിക്കാട്. സിനിമയല്ലാതെ മറ്റൊരു ലഹരിയും വേണ്ടയെന്ന തീരുമാനമാണ് അന്തിക്കാടെന്ന ഗ്രാമത്തില്‍ നിന്നും ചലച്ചിത്ര ലോകത്തെത്താനും ഇത്രയും കാലം നില നില്‍ക്കാനും സഹായിച്ചതെന്ന് സത്യന്‍ അന്തിക്കാട് ഓര്‍മിച്ചു. പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി കെ വാര്യരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

city exchange

താന്‍ ചലച്ചിത്ര പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മലയാള സിനിമക്ക് 40 വയസില്‍ താഴെയായിരുന്നു പ്രായമെന്നും മലയാള സിനിമയുടെ കൂടെയാണ് താന്‍ വളര്‍ന്നതെന്നും സത്യന്‍ ഓര്‍മിച്ചു.

ചലച്ചിത്ര രംഗത്തെ തന്റെ ഗുരുവായ ഡോ. ബാലകൃഷ്ണനാണ് ആദ്യമായി സിനിമയിലെ പ്രധാന കഥാപാത്രങ്ങളെക്കൊണ്ട് തമാശരംഗങ്ങള്‍ ചെയ്യിച്ചത്. തന്നെയും ഹരിഹരനെയും പ്രിയദര്‍ശനെയുമടക്കമുള്ള സംവിധായകരെയും സ്വാധീനിച്ചത് അദ്ദേഹത്തിന്റെ ശൈലിയാണ്.

മുന്‍കാലത്തെയപേക്ഷിച്ച് സിനിമാരംഗത്തെ ‘ബഹളം’ കാരണമാണ് സിനിമകളുടെ എണ്ണം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘മുമ്പ് ആളുകള്‍ പറഞ്ഞു പറഞ്ഞാണ് ഒരു സിനിമയെപ്പറ്റി അറിയുന്നത്. ഇന്ന് ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ ഫെയ്ക്കും അല്ലാത്തതുമായ റിവ്യൂകള്‍ നിറയുന്നു. ഈ ബഹളം കാരണം ഒന്ന് സ്ലോഡൗണ്‍ ചെയ്തിരിക്കുകയാണ്. എപ്പോഴും വന്നാല്‍ ആളുകള്‍ക്കും പുതുമ തോന്നില്ല. ഒന്നരക്കൊല്ലമോ രണ്ടു കൊല്ലമോ കൂടുമ്പോള്‍ ഒരു സിനിമ അന്നൗന്‍സ് ചെയ്താല്‍ ആളുകള്‍ക്ക് ഒരു പ്രതീക്ഷ തോന്നും. അതുമൊരു ടെക്‌നിക് ആണ്,’ സത്യന്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!