യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Web Desk
1 Min Read

ആലുവ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ആലുവ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

city exchange

യോഗത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റോ, ജിന്‍ഷാദ് ജിന്നാസ്, അബ്ദുല്‍ റഷീദ് എ എ, ഐ എന്‍ ടി യു സി നേതാവ് വി പി ജോര്‍ജ്, ഡി സി സി ഭാരവാഹികളായ പി ബി സുനീര്‍ ബാബു പുത്ത നങ്ങാടി, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ്, ബ്ലോക്ക് സെക്രട്ടറിമാരായ ജോണി ക്രിസ്റ്റഫര്‍, അനുജ് ജമാല്‍, വിജീഷ്, ആല്‍ഫിന്‍ രാജന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എ മുജീബ്, ഫാസില്‍ ഹുസൈന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, സകീര്‍ എ എ, ഷാന്റോ പൊളി, സിറാജുദ്ദീന്‍, അസര്‍, ജി മാധന്‍കുട്ടി , സിറാജ് ചേനക്കര, എം എ കെ നജീബ്, സേവാദള്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ രാജേഷ് പുത്തനങ്ങാടി, ജോബി, ഹിജാസ്, അനീഷ് ചേലക്കര, ഷാഫി എടത്തല, ഷെഫീഖ്, വിനോദ് ജോസ്, അബു വി എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റെയില്‍വേ സ്റ്റേഷന്‍ റോഡ് ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Share This Article
Leave a Comment
error: Content is protected !!