മയ്യഴി വിമോചകന്‍ മംഗലാട്ട് രാഘവന്‍ അന്തരിച്ചു

Web Desk
0 Min Read

മാഹി: മയ്യഴി വിമോചനസമരനേതാവും കവിയും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയാണ്. സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹം മയ്യഴി സ്വതന്ത്രമായതിനു ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചു.ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം സാഹിത്യരചനയില്‍ സജീവമായി. ഫ്രഞ്ച് കവിതകള്‍, ഫ്രഞ്ച് പ്രണയകവിതകള്‍, വിക്റ്റര്‍ ഹ്യൂഗൊയുടെ കവിതകള്‍ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍. ഫ്രഞ്ച് കവിതള്‍ എന്ന വിവര്‍ത്തന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!