
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഈ മാസം 22 മുതല്‍ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാകും ഇത്. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ വ്യക്തമായ നിലപാടുകള്‍ പുറപ്പെടുവിച്ചിട്ടില്ല. ഇതിനിടെ യാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ യാത്ര. നേരത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി വളരെ അടുത്ത ബന്ധമാണ് മോദി സര്‍ക്കാര്‍ നിലനിര്‍ത്തിയിരുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും ഇരു നേതാക്കളുടെയും പ്രസ്താവനകളും ഏറെ ചര്‍ച്ചാവിധേയമായിരുന്നു. യു.എസിലെ പുതിയ ഭരണമാറ്റത്തിനു ശേഷമുള്ള മോദിയുടെ സന്ദര്‍ശനവും ഏറെ സവിശേഷധകളുള്ളതാണ്.
