കോണ്‍ട്രാക്ട്ക്യാരേജ് വാഹന ഉടമകളുടെ നിരാഹാര സത്യാഗ്രഹ സമരം സെക്രട്ടേറിയറ്റിനു മുന്നില്‍

Web Desk
1 Min Read

തിരുവനന്തപുരം: കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേരള നേതൃത്വം നല്‍കുന്ന വാഹന ഉടമകളുടെ 72 മണിക്കൂര്‍ റിലേ സത്യാഗ്രഹംസെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ചു. റോഡ് നികുതി ഒഴിവാക്കുക, വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുക, അനാവശ്യ ഫൈനുകള്‍ഒഴിവാക്കുക, നിലവിലെനിറത്തില്‍
സെപ്തംബര്‍ 30 വരെ വാഹനങ്ങള്‍
സി എഫ് ചെയ്യാന്‍ സൗകര്യമൊരുക്കുക, ജി പി എസ്ഘടിപ്പിക്കുന്നതിന്കൂടുതല്‍ സമയം അനുവദിക്കുക, റോഡുനികുതി മാസ തവണകളാക്കുക,കേരള ബാങ്ക് വഴിയുള്ള പുനരധിവാസ ലോണിന് സിബില്‍ സ്‌കോര്‍ സര്‍ക്കാര്‍ 400 ആയിനിജപ്പെടുത്തുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്സത്യാഗ്രഹ സമരം.

city exchange

രണ്ടാംദിവസത്തെ സമരം ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വി ആര്‍ പ്രതാപന്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, ജനറല്‍ സെക്രട്ടറി എസ് പ്രശാന്തന്‍, ട്രഷറര്‍ ഐവര്‍,ബി ഒ സി ഐ വൈസ് പ്രസിഡന്റ് റിജാസ്, രാജു ഗരുഡ, അജയന്‍ കൊല്ലം, സൂര്യബിജുതുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!