ട്രെയിന്‍ യാത്രയ്ക്കിടെ സെന്‍ട്രല്‍ ബെര്‍ത്ത് പൊട്ടി വീണു; മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം

Web Desk
1 Min Read

മാറഞ്ചേരി: ട്രെയിന്‍ യാത്രയ്ക്കിടയില്‍ സെന്‍ട്രല്‍ ബെര്‍ത്ത് പൊട്ടി വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു.
മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62) മരിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

city exchange

അപകടം നടക്കുമ്പോള്‍ അലിഖാന്‍ താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുരുന്നു. സെന്‍ട്രല്‍ ബെര്‍ത്ത് പൊട്ടി കഴുത്തില്‍ വന്നിടിച്ച് മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിനു ക്ഷതം വരികയുമായിരുന്നു. അതിനെത്തുടര്‍ന്നു കൈകളും കാലുകളും തളര്‍ന്നു പോയി.

റെയില്‍വേ അധികൃതര്‍ ഉടന്‍ തന്നെ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് വിദഗ്ദ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിങ്‌സ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച ശസ്ത്രിക്രിയ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!