

ദോഹ: ഖത്തറിൽ നടന്ന അൾട്രാ മാരത്തോണിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ച നൗഫൽ സി സി, ഫസൽ പാലക്കോടൻ എന്നിവർ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി. ഷെറാട്ടനിൽ നിന്നും തുടങ്ങി ദുഖാനിൽ അവസാനിച്ച 90 കിലോമീറ്റർ നീളുന്ന ഓട്ട മത്സരമാണ് ഇരുവരേയും ഇന്ത്യക്കാരുടെ അഭിമാനമാക്കിയത്. ഇസ്‌ലാഹി സെന്ററിന്റെ ലഖ്ത്ത യൂണിറ്റ് അംഗമായ നൗഫലും ഓൾഡ് എയർപോർട്ട് യൂണിറ്റ് അംഗമായ ഫസലും ഇസ്‌ലാഹി സെന്ററിന്റേയും ജിം ഖത്തറിന്റെയും സജീവ സാന്നിധ്യങ്ങളാണ്. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററും ജിം ഖത്തറും നൽകിയ പ്രോത്സാഹനവും ആവേശവും ഇവർക്ക് ഈ മേഖലയിലേക്ക് കടന്നു വരാൻ പ്രചോദനമായി. വർഷങ്ങളായി റയ്യാൻ പാർക്കിൽ ജിം ഖത്തറിന്റെ നേതൃത്തിൽ നടത്തി വരാറുള്ള ഫിറ്റ്‌നസ് പ്രോഗ്രാമുകളിലെ സംഘാടകർ കൂടിയാണ് ഇരുവരും.യു എ ഇ അൽമനാർ സെന്റർ ദാഇയായ പ്രൊഫ. അബ്ദുൽ സലാം മോങ്ങം ഇരുവർക്കും ഉപഹാരം നൽകി.

