അസറ്റ് ഹോംസിന്റെ 108, 109 പദ്ധതികള്‍ കോട്ടയത്ത് നിര്‍മാണമാരംഭിച്ചു

Web Desk
1 Min Read

കോട്ടയം: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ 108, 109-ാമത് പാര്‍പ്പിട പദ്ധതികള്‍ കോട്ടയത്ത് നിര്‍മാണമാരംഭിച്ചു. കാരിത്താസ് ജംഗ്ഷനില്‍ നിര്‍മാണമാരംഭിച്ച 2, 3 ബി എച്ച് കെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെ അസറ്റ് വിഞ്ചെസ്റ്റര്‍, കഞ്ഞിക്കുഴിയിലെ 2, 3 ബി എച്ച് കെ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളുടെ സെറിനിറ്റി എന്നിവയാണ് കോട്ടയത്തെ പുതിയ പദ്ധതികള്‍.

city exchange

പത്തനംതിട്ട റിംഗ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന അസറ്റ് ഗേറ്റ് വേയിലെ മാതൃകാ അപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം ശനിയാഴ്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി, ജെവി പാര്‍ട്ണര്‍ മല്ലേലില്‍ ശ്രീധരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഈ പദ്ധതി ഈ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറുമെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ പറഞ്ഞു.

17 വര്‍ഷത്തിനിടെ 76 പദ്ധതികളാണ് അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കയത്. കോട്ടയത്തും പത്തനംതിട്ടയിലും നിര്‍മാണമാരംഭിച്ച പുതിയ പദ്ധതികളുള്‍പ്പെടെ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ 33 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്. വിവരങ്ങള്‍ക്ക് assethomes.in

TAGGED:
Share This Article
Leave a Comment
error: Content is protected !!