ടി എച്ച് മുസ്തഫയുടെ നിര്യാണത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ അനുശോചിച്ചു

Web Desk
1 Min Read

ആലുവ: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ഏറെ ബഹുമാന്യനുമായ ടി എച്ച് മുസ്തഫയുടെ വേര്‍പാടില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ അനുശോചിച്ചു.

city exchange

അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രചോദനവും മാതൃകാപരവുമാണ്. കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായ എറണാകുളത്തെ ഏവര്‍ക്കും ഇഷ്ടപ്പെട്ട നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. 14 വര്‍ഷക്കാലം ഡി സി സി പ്രസിഡന്റായിരുന്ന നേതാവിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോ ഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലക്ക് വേണ്ടി ടി എച്ച് മുസ്തഫയുടെ ഭൗതികശരീരത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ റീത്ത് സമര്‍പ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!