കെ എം സി സി ഖത്തര്‍ ഹെല്‍ത്ത് വിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഢമായ തുടക്കം

Web Desk
2 Min Read

ദോഹ: കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ കീഴ്ഘടകമായ ഹെല്‍ത്ത് വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരിക തുടക്കമായി. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച ‘മി ഡിസൈന്‍’ ലോഞ്ചിംഗ് സെഷന്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു.

city exchange

ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ഡോ. ഷഫീക് താപ്പി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് വിംഗ് ലോഗോ ലോഞ്ചിങ് ഹമദ് ജനറല്‍ ആശുപത്രി നെഫ്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റും ഡെപ്യൂട്ടി ചീഫുമായ ഡോ. മുഹമ്മദ് അല്‍ കഅബി നിര്‍വഹിച്ചു. കെ എം സി സി ഹെല്‍ത്ത് വിംഗ് നടപ്പിലാക്കുന്ന പദ്ധതികള്‍ ശ്ലാഘനീയമാണെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഹമദ് ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ എം സി സി ഖത്തര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി എസ് എം ഹുസൈന്‍, സെക്രട്ടറി ഷംസുദ്ധീന്‍ വാണിമേല്‍, ഡോ. മോഹന്‍ തോമസ്, അഷ്‌റഫ് വെല്‍കെയര്‍, പാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ നാസര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഉപദേശക സമിതി ആക്ടിംഗ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, വൈസ് ചെയര്‍മാന്‍മാരായ പി വി മുഹമ്മദ് മൗലവി, സി വി ഖാലിദ്, ഐ ഡി സി പ്രസിഡന്റ് ഡോ. സൈബു, റാഹ ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ അര്‍ഷാദ് അന്‍സാരി, അഷ്റഫ് സഫ വാട്ടര്‍, അഷ്റഫ് വെല്‍കെയര്‍, അബീര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മിത്‌ലാജ്, ഫിസിയോ തെറാപ്പി അസോസിയേഷന്‍ പ്രസിഡന്റ് ഷാഫി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image

ഹെല്‍ത്ത് വിംഗ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രൊജക്ടുകളെക്കുറിച്ച് അക്ബര്‍ ടി പി, ഡോ. നവാസ്, ഡോ. ഫാസില്‍, ഡോ. ഫര്‍ഹാന്‍, ബാസിത്, നബീല്‍, ജബ്ബാര്‍, ഷഹസാദ് എന്നിവര്‍ വിശദീകരിച്ചു.

കെ എം സി സി ഖത്തര്‍ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍, സബ്കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു. നബീല്‍ ശരീഫ് ദാര്‍ ഖിറാഅത്തും ഹെല്‍ത്ത് വിംഗ് ജനറല്‍ കണ്‍വീനര്‍ ലുത്ത്ഫി കലമ്പന്‍ സ്വഗതവും വൈസ് ചെയര്‍മാന്‍ സുഹൈല്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!