

കാഞ്ഞങ്ങാട്: പത്രലേഖകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പി പി കുഞ്ഞബ്ദുല്ലയുടെ സ്മരണാര്‍ഥം പി പി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ മികച്ച ഇസ്ലാമിക ഗ്രന്ഥത്തിനുള്ള അവാര്‍ഡ് 1921-2021 കേരള മുസ്ലിംകള്‍ നൂറ്റാണ്ട് പ്രസിദ്ധീകരിച്ച കോഴിക്കോട് വചനം ബുക്സിനായി അബ്ദുല്ല ക്കോയ കണ്ണംകടവിന് ചെയര്‍മാന്‍ വി പി കെ അബ്ദുല്ല നല്‍കി.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കരപ്പാത്ത് അധ്യക്ഷത വഹിച്ചു. ഇ കെ കെ പടന്നക്കാട് സ്വാഗതം പറഞ്ഞു. എ ഹമീദ് ഹാജി, സുറൂര്‍ മൊയ്തു ഹാജി, ബഷീര്‍ ആറങ്ങാടി മുഹമ്മദലി മാസ്റ്റര്‍, വി പി മായിന്‍ കുട്ടി അണ്ടത്തോട്, ടി മുഹമ്മദ് അസ്ലം, ആയിഷ ഫര്‍സാന, ബീരാന്‍ മുട്ടം, വി കെ ഷാഫി, അഹമ്മദ് പെരിങ്ങാടി, സി മുഹമ്മദ് കുഞ്ഞി, ബഷീര്‍ ചിത്താരി, അഷ്റഫ് കൊത്തിക്കാല്‍, ഫസലുറഹ്‌മാന്‍, ഇബ്രാഹിം കല്ലേക്കല്‍ പ്രസംഗിച്ചു. സി കെ റഹ്‌മത്തുള്ള നന്ദി പറഞ്ഞു.
