

കൊച്ചി: കാസറഗോഡ് നിന്നും
തിരുവനന്തപുരം വരെ സംസ്കാരം പൈതൃകം മതേതരത്വം എന്ന പ്രമേയവുമായി നടത്തുന്ന കെ എ ടി എഫ് അവകാശ സംരക്ഷണ ജാഥയ്ക്ക് നാളെ എറണാകുളം ജില്ലയിൽ സ്വീകരണം നൽകും. ഉച്ചക്ക് രണ്ട് മണിക്ക് എറണാകുളം ടൗൺ ഹാളിന് സമീപം നടത്തുന്ന സ്വീകരണ യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.

ജാഥ 2024 ജനുവരി 29ന് കാസറഗോഡ് നിന്ന് ആരംഭിച്ച് കേരളത്തിന്റെ മുഴുവൻ ജില്ലകളിലൂടെയും സഞ്ചരിച്ച് ഫെബ്രുവരി 3ന് തിരുവന്തപുരത്ത് കെ എ ടി എഫ് അവകാശ സംരക്ഷണ ജാഥ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

ജാഥയുടെ ലക്ഷ്യം രാജ്യത്തിൻ്റെ സംസ്കാരം, പൈതൃകം, മതേതരത്വം എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ്.
ജാഥയുടെ ഭാഗമായി ഓരോ ജില്ലയിലും പ്രമുഖ നേതാക്കളുമായി സംവദിക്കുന്നതിനും ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ നേതൃത്വത്തിൻ്റെ പിന്തുണ നേടുന്നതിനുമായി ലീഡേഴ്സ് മീറ്റുകൾ സംഘടിപ്പിക്കും.
എറണാകുളത്ത് നാളെ നടക്കുന്ന ലീഡേഴ്സ് മീറ്റിൽ ഹംസ പറക്കാട്ട്, വി ഇ അബ്ദുൽ ഗഫൂർ,
ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഇ എ അബ്ദുസലാം മൗലവി, പി കെ സുലൈമാൻ മൗലവി, ഹബീബ് മൗലവി, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, ജമാൽ പാനായിക്കുളം, അഫ്സൽ അസ്ഹരി, എം സലാഹുദീൻ മദനി, എൻ എ സലിം ഫാറൂഖി, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, എൻ പി അബ്ദുസലാം, ടി വി പരീത്, കെ യു അബ്ദുൽ റഹീം, എം എം ബഷീർ മദനി, എച്ച്നാ സർ, അബ്ദുൽ മജീദ് പറക്കാടൻ, എം കെ ഷാക്കിർ, ഷമീർ മദീനി, എം എം ബഷീർ മദനി തുടങ്ങിയവർ സംബന്ധിക്കും.
സ്വീകരണ കേന്ദ്രങ്ങളിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ളവരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും.
ജാഥയിൽ കെ എ ടി എഫ് സംസ്ഥാന ഭാരവാഹികൾ സ്ഥിര അംഗങ്ങളാണ്. ഓരോ ജില്ലയിലും കെ എ ടി.എഫ് ജില്ലാ നേതൃത്വവും സംസ്ഥാന കൗൺസിലർമാരും ജാഥയെ അനുഗമിക്കും. എല്ലാ അറബി അധ്യാപകരും ഈ പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് ഷമീർ ഇസ്ലാഹിയും സെക്രട്ടറി പി എ കബീർ സുല്ലമിയും ട്രഷറർ എൻ എ അനസ് നദ്വിയും അഭ്യർത്ഥിച്ചു.

