

കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എം പിക്കും കുടുംബത്തിനും രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തിക്കിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ എം പിക്കും ഭാര്യ ഡോ. ഗീതയ്ക്കും കോവിഡ് വീണ്ടും പിടിപെട്ടതായി കണ്ടെത്തിയത്.

എം പിക്കും ഭാര്യയ്ക്കും മകനും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. എം പിയുടെ ഓഫിസ് താത്ക്കാലികമായി അടച്ചു.
