ഖത്തര്‍ പ്രധാനമന്ത്രിയും അറബ് ലീഗ് സെക്രട്ടറി ജനറലും കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയിറ്റും കൂടിക്കാഴ്ച നടത്തി.

city exchange

ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അറബ് സംയുക്ത പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

മേഖലയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ചും പ്രാദേശികവും ആഗോളവുമായ സ്ഥിരതയിലുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഖത്തറിന്റെ ആഴത്തിലുള്ള ആശങ്കയും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്കുള്ള ഖത്തറിന്റെ പിന്തുണയെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഭിനന്ദിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!