രണ്ടേ മുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി പിടിയില്‍

Web Desk
0 Min Read

കൊച്ചി: രണ്ടേമുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ പൊലീസ് പിടിയില്‍. ചെങ്ങമനാട് കപ്രശേരി കൊല്ലംപറമ്പില്‍ ഉണ്ണികൃഷ്ണന്‍ (62) ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്.

city exchange

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന 2 ഡിജിറ്റല്‍ ത്രാസ്, ലോക്ക് കവറുകള്‍, വലിക്കാനുപയോഗിക്കുന്ന ബോഗ് എന്നിവ പിടിച്ചെടുത്തു.

ഏതാനും ദിവസങ്ങളായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്‍സ്‌പെക്ടര്‍ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!