വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

മ്യൂണിച്ച്: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി മക്കെയ്നുമായി കൂടിക്കാഴ്ച നടത്തി.

city exchange

ഖത്തറും വേള്‍ഡ് ഫുഡ് പ്രോഗ്രാമും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും മാനുഷിക സഹായ മേഖലയില്‍, പ്രത്യേകിച്ച് ഗാസ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികളും പരസ്പര താത്പ്പര്യമുള്ള മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ലോക ഭക്ഷ്യ പരിപാടിക്ക് എല്ലാത്തരം പിന്തുണയും നല്‍കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!