

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023- 24ല്‍ രണ്ടുലക്ഷത്തി അമ്പതിനായിരം രൂപ പദ്ധതിയില്‍ വെച്ചു പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്പ്ടോപ്പ് വിതരണം നടത്തി.

പഞ്ചായത്ത് അങ്കണത്തില്‍ നടന്ന വിതരണ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, സെക്രട്ടറി പി കെ മഹേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ബിനി ഐപ്പ്, മെമ്പര്‍മാരായ പി എസ് യൂസഫ്, രമണന് ചേലാക്കുന്ന്, അലീഷ ലിനീഷ്, സുബൈദ യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, ലീന ജയന്, റംല അലിയാര്, സബിത സുബൈര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
