
കൊച്ചി: രണ്ടു കിഡ്നികളും തകരാറിലായി ജീവിതം നിലനിര്ത്താന് തുടര് ഡയാലിസിസ് വേണ്ട നിര്ധനരായ വൃക്കരോഗികള്ക്ക് അത്താണിയായി ക്യാന്ക്യൂര് ഡയാലിസിസ് സെന്റര്. മാര്ച്ചില് പ്രവര്ത്തനം തുടങ്ങി ആറുമാസത്തിനുള്ളില് ആയിരം ഡയാലിസിസ് പൂര്ത്തിയാക്കിയിരിക്കുകയാണ് വൈപ്പിന് ഓച്ചന്തുരുത്തില് പ്രവര്ത്തിക്കുന്ന ക്യാന്ക്യൂര് സാന്ത്വനകേന്ദ്രം. റോട്ടറിയുടെയും ലൂര്ദ് ഹോസ്പിറ്റലിന്റെയും സഹായത്തോടെയാണ് കൊച്ചി ആസ്ഥാനമായുള്ള ക്യാന്ക്യൂര് ഫൗണ്ടേഷന് സ്ഥാപനം നടത്തുന്നത്.


റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ടെക്നോപോലീസ് ആണ് ഡയാലിസിസിന് ആവശ്യമായ അത്യന്താധുനിക ഉപകരണങ്ങള് നല്കിയത്. ലൂര്ദ് ഹോസ്പിറ്റലാണ് മെഡിക്കല് സഹായം നല്കി ആരോഗ്യ പ്രവര്ത്തകരെ നല്കിയത്.


ആധുനിക ആശുപത്രിയിലുള്ള എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചാണ് കേന്ദ്രം പ്രവര്ത്തിക്കുന്നത്. പൂര്ണമായും ശീതീകരിച്ച ഡയാലിസിസ് കേന്ദ്രത്തില് കോവിഡ് പ്രോട്ടോകോളുകള് പാലിച്ച് ഒരേ സമയം എട്ടു രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും ഓരോ രോഗിക്കും സ്മാര്ട്ട് ടെലിവിഷന്, സംഗീതം കേള്ക്കുവാനുള്ള സൗകര്യം, എല്ലാ കിടക്കകളിലേക്കും ഓക്സിജന് ലൈന്, ആകസ്മികമായി സംഭവിക്കാവുന്ന ഹൃദയാഘാതം നേരിടുവാനുള്ള സജ്ജീകരണങ്ങള് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രോഗികളുടെ വരുമാന നിലവാരത്തിന്റെ അടിസ്ഥാനത്തില് പൂര്ണമായും സൗജന്യ നിരക്കിലാണ് ഇവിടെ സേവനം നല്കുന്നത്.

ക്യാന്ക്യൂര് ഫൗണ്ടേഷന് അംഗങ്ങളും വിവിധ വ്യക്തികളും സ്ഥാപനങ്ങളും നല്കുന്ന സഹായമാണ് സൗജന്യ സേവനത്തിന് വഴിയൊരുക്കുന്നതെന്ന് ഫൗണ്ടേഷന്റെ ഹോണററി സെക്രട്ടറി ആര് മാധവ് ചന്ദ്രന് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തും മറ്റു തദ്ദേശ ഗ്രാമപഞ്ചായത്തുകളും പ്രദേശവാസികളുടെ ഡയാലിസിസ് നടത്തുന്നതിന് സബ്സിഡി നല്കുന്നുണ്ട്.

2007ല് രൂപം കൊണ്ട ക്യാന്ക്യൂര് ഫൗണ്ടേഷന് ഡയാലിസിസ് കേന്ദ്രം കൂടാതെ എറണാകുളം ജനറല് ഹോസ്പിറ്റലും അമൃതാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സുമായും ചേര്ന്ന് കാന്സര് രോഗികള്ക്കായുള്ള പ്രാരംഭ ദിശയിലുള്ള കാന്സര് നിര്ണ്ണയ ക്യാമ്പുകളും പാവപ്പെട്ട രോഗികള്ക്കായി ചികിത്സാ സഹായവും നടത്തുന്നുണ്ട്. വൈപ്പിനില് സ്ഥിതി ചെയ്യുന്ന ക്യാന്ക്യൂര് സാന്ത്വനകേന്ദ്രം സമുച്ചയത്തില് ഡയാലിസിസ് കേന്ദ്രം കൂടാതെ രണ്ടു നിലകളിലായി നിര്ധനരായ കിടപ്പു രോഗികള്ക്ക് പാലിയേറ്റീവ് സേവനം നടത്തിവരുന്ന കേന്ദ്രവും പ്രവര്ത്തിക്കുന്നുണ്ട്. ജനറല് ഹോസ്പിറ്റലില് ചികിത്സ കഴിഞ്ഞ സാന്ത്വന ചികിത്സ മാത്രം ആവശ്യമായുള്ള ആരോരും തുണയില്ലാതെ രോഗികളെയാണ് ഇവിടെ ആതുര സേവനരംഗത്തു വര്ഷങ്ങളായി പ്രവര്ത്തിക്കുന്ന കെ ജെ പീറ്ററിന്റെ നേതൃത്വത്തിലുള്ള വോളന്റീയര്മാര് പരിചരിക്കുന്നത്. തികച്ചും സൗജന്യമായാണ് ഇവിടുത്തെ എല്ലാ സൗകര്യങ്ങളും ലോകോത്തര രീതിയില് ഒരുക്കിയിരിക്കുന്നത്.
കൂടുതല് വിവരങ്ങള്ക്കും സഹായങ്ങള്ക്കും മുകുന്ദന് മണ്ണിമ്മല് 0091 7025003333 എന്ന നമ്പറില് ബന്ധപ്പെടാവുന്നതാണ്.


