

കൊല്ലം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐ ഐ എ) സംസ്ഥാന പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കൊല്ലത്ത് രണ്ടുദിവസങ്ങളിലായി നടന്ന മല്‍സരത്തില്‍ 16 കാറ്റഗറികളിലായാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. സിംഗിള്‍ ഭവന വിഭാഗത്തില്‍ എം ഹാരിഷും (സ്റ്റെപ്ത്തി), ശ്യാംരാജ് ചന്ദ്രോത്തും (സെവന്ത് ഹ്യൂ ആര്ക്ടിറ്റേഴ്സ് സ്റ്റുഡിയോ), ഗോള്‍ഡന്‍ ലീഫ് നേടി.

പി ആനന്ദ്, സച്ചിന് രാജ് (എ ലൈന്‍ സ്റ്റുഡിയോ) എന്നിവര്‍ക്കാണ് സില്‍വര്‍ ലീഫ്. റെസിഡന്‍ഷ്യല്‍ പാര്‍പ്പിട സമുച്ചയ വിഭാഗത്തില്‍ സെബാസ്റ്റ്യന്‍ ജോസിന് (ശില്പി ആര്‍ക്കിടെക്ട്) സില്‍വര്‍ ലീഫ് ലഭിച്ചു. റസിഡന്‍ഷ്യല്‍ വിഭാഗം കെട്ടിടങ്ങളുടെ ഇന്റീരിയര്‍ ഡിസൈനിംങില്‍ സി എ മധുഷിത, ലിജോജോണ്‍ മാത്യൂ (കൊച്ചിന് ക്രിയേറ്റീവ് കളക്ടീവ്) എന്നിവര്‍ ഗോള്ഷന് ലീഫ് നേടി.

സാറൈന് ഹോഷാംഗ് ജംഷദ്ജിക്കാണ് (സാറൈന് ജംഷദ്ജി ആര്‍ക്കിടെക്ട്) സില്‍വര്‍ ലീഫ് കെ ഷബ്ന, കെ ജെ നിധിന് രാജ് (സീറോ സ്റ്റുഡിയോ) എന്നിവര്‍ പ്രത്യേക പരാമര്‍ശം നേടി. വാസ്തുശില്പ മൂലക വിഭാഗത്തില്‍ പി ആനന്ദ്, സച്ചിന് രാജ് (എലൈന്സ്റ്റുഡിയോ) എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ ലീഫ്. ഈ വിഭാഗത്തില്‍ എ കെ സുഹൈല്‍ (സോഹോ ആര്‍ക്കിടെക്റ്റ്) സില്‍വര്‍ ലീഫ് നേടി.
പബ്ലിക്ക് ബില്‍ഡിംങ് വിഭാഗത്തില്‍ എം നിഷാന്‍, പി പി വിവേക് (ഡീ എര്‍ത്ത്) എന്നിവര്‍ക്ക് ഗോള്‍ഡനും ഗുരുപ്രസാദ് റാനെ, പി മാനസി (ഭൂമിജ ക്രിയേഷന്‍സ്) എന്നിവര്‍ പ്രത്യേക പരാമര്‍ശവും നേടി. വാണിജ്യ വിഭാഗം കെട്ടിടങ്ങളില്‍ കോശി പി കോശി (കോശിഷ്)ക്കാണ് ഗോള്‍ഡന്‍ ലീഫ്.
ഇന്‍സ്റ്റിറ്റിയൂഷണല്‍ കെട്ടിട വിഭാഗത്തില്‍ നിമിഷ ഹക്കിം, ബ്രിജേഷ് ഷൈജാല്‍ (ഡിസൈന്‍ ആശ്രാം കണ്‍സള്‍ട്ടന്‍സ്) എന്നിവര്‍ ഗോള്‍ഡന്‍ ലീഫ് നേടി. നോണ്‍ റസിഡന്‍ഷ്യല്‍ ഇന്റീരിയര്‍ വിഭാഗത്തില്‍ സി എ മധുഷിത, ലിജോ ജോണ്‍ മാത്യൂ (കൊച്ചിന് ക്രിയേറ്റീവ് കളക്ടീവ്) എന്നിവര്‍ക്ക് ഗോള്‍ഡന്‍ ലീഫും രാജീവ് ബാബു, കെ അഷ്യ, കെ എ ഭാസ്കര്‍ (സ്പേസസ് ആന്റ് ഡയലോഗ്സ്) എന്നിവര്‍ക്ക് സില്‍വറും ലഭിച്ചു.
ഹോസ്പിറ്റാലിറ്റി വിഭാഗത്തില്‍ എ വി സതീഷ്, കീര്‍ത്തി സുവര്‍ണ്ണന്‍ (സത്ക്രിയ) എന്നിവര്‍ക്ക് ഗോള്‍ഡും എസ് ഷഹന, തോമസ് ഏബ്രഹാം (തോമസ് ആന്റ് ഷഹന ആര്‍ക്കിടെക്റ്റ്) വെള്ളിയും നേടി. സംരക്ഷണ വിഭാഗത്തില്‍ റിതു സാറാ തോമസ്, സ്വാതി സുബ്രഹ്മണ്യന്, സവിത രാജന് (ഈഴാ)എന്നിവര്‍ക്ക് ഗോള്‍ഡന്‍ ലീഫും എ അനുപമ ശിവരാമന്, പ്രേം ബി രാജ് (ഭൂമിതി ആര്‍ക്കിടെക്) സില്‍വറും നേടി.
റസ്പോണ്‍സബിള്‍ വാസ്തുവിദ്യാ വിഭാഗത്തില്‍ ബി യു ആനന്ദ് വിഷ്ണു, പി എസ് കാളിന്ദി (സ്റ്റുഡിയോ മരം) എന്നിവര്‍ക്ക് ഗോള്‍ഡും നിമിഷ ഹക്കീം ബ്രിജേഷ് ഷൈജാന് എന്നിവര്‍ വെള്ളിയും നേടി. ലാന്റ് സ്കേപ് പ്രൊജക്ട് വിഭാഗത്തില്‍ കെ എം മുഹമ്മദ് യാസീന്‍ (സ്റ്റുഡിയോ അവക്കാഡോ) ഗോള്‍ഡന്‍ ലീഫും സിമി ശ്രീധരന് (കോമണ്‍ ഗ്രൗണ്ട്) സില്‍വറും നേടി. റിസര്‍ച്ച് പേപ്പര്‍ വിഭാഗത്തില്‍ റഷ്മ മേരിമാത്യൂ, ലിജോ ജോണ്‍ മാത്യൂ എന്നിവര്‍ ഗോള്‍ഡന്‍ ലീഫും സി അഞ്ജലി സില്‍വറും നേടി.

