അവസരം ലഭിക്കുമ്പോള്‍ പിടിച്ചെടുക്കാനാവണം: മറിയം മാമ്മന്‍ മാത്യു

Web Desk
3 Min Read

കെ എം എ മാനേജ്മെന്റ് വാരാഘോഷത്തിന് സമാപനം

city exchange

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ മാനേജ്മെന്റ് വാരാഘോഷം 2026 സമാപിച്ചു. താജ് വിവാന്ത കൊച്ചിയില്‍ സമാപനത്തിന്റെ ഭാഗമായി കെ എം എ വിമന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് അരങ്ങേറി. ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിന പ്രമേയമായ ‘നേടുവാന്‍ നല്‍കുക’ എന്ന പ്രമേയത്തിലായിരുന്നു കെ എം എ വിമന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് അരങ്ങേറിയത്.

കോണ്‍ക്ലേവ് മനോരമ ഓണ്‍ലൈന്‍ സി ഇ ഒ മറിയം മാമ്മന്‍ മാത്യു ഉദ്ഘാടനം ചെയ്തു. നിയോ ഫിലിം സ്‌കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ജയിന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരവും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ കുക്കു പരമേശ്വരന്‍ വിശിഷ്ടാതിഥിയായിരുന്നു.

അവസരം ലഭിക്കുമ്പോള്‍ അത് പിടിച്ചെടുക്കാന്‍ തയ്യാറാവുകയും ആരെങ്കിലും ക്ഷണിക്കാന്‍ കാത്തിരിക്കാതെ അവിടെ ഉണ്ടാകേണ്ടവരാണെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് നടക്കുകയും വേണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മറിയം മാമ്മന്‍ മാത്യു പറഞ്ഞു. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ചെറുതാക്കാതിരിക്കുകയും ഓരോ നിമിഷത്തെയും പുതുക്കി രൂപപ്പെടുത്തുകയും
അവസരം കിട്ടുമ്പോള്‍ തയ്യാറായി അതിനെ ഏറ്റവും മികച്ച രീതിയില്‍ നിറവേറ്റുകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

നമ്മുടെ സമയം, പിന്തുണ, ആശയങ്ങള്‍ തുടങ്ങിയവ മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍
ബന്ധങ്ങളും പഠനവും ജീവിതലക്ഷ്യവും തിരിച്ചു കിട്ടുന്നു. മറ്റൊരാള്‍ക്കായി ഒരു വാതില്‍ തുറക്കുമ്പോള്‍ സ്വന്തം ലോകം കൂടുതല്‍ വിശാലമാവുകയും അറിവും വിവരവും മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ കൂടുതല്‍ വിജ്ഞാനം ലഭിക്കുന്നതായും അവര്‍ പറഞ്ഞു.

ഏതു രംഗത്തായാലും ഏറ്റവും വലിയ നിക്ഷേപം സമയവും പരിശ്രമവുമാണെന്ന് തന്നെയാണ് വലിയ നിക്ഷേപമെന്ന് നിയോ ഫിലിം സ്‌കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ജയിന്‍ ജോസഫ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. നിക്ഷേപമെന്നത് ബിസിനസില്‍ മാത്രമല്ല സ്വന്തം വളര്‍ച്ചയിലും മറ്റുള്ളവരിലും സമൂഹത്തിലുമെല്ലാം ഇത്തരത്തില്‍ നിക്ഷേപിക്കുമ്പോള്‍ അതിന്റെ ഫലം ഒരിക്കല്‍ സമൃദ്ധിയായി തിരികെ വരുമെ
ന്നും പ്രസ്തുത സമൃദ്ധി നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സമൃദ്ധമായ സമൂഹത്തെയും സംരക്ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നല്‍കുന്നത് വഴി നേടുക സ്ത്രീകള്‍ക്ക് മാത്രമുള്ള കാര്യമല്ലെന്നും മുഴുവന്‍ മനുഷ്യരാശിക്കുള്ള ഒരു തത്വമാണെന്നും കുക്കു പരമേശ്വരന്‍ നമ്മള്‍ നമ്മോട് തന്നെയും നമ്മെ പിന്തുണച്ചവരോടും മതിയായ നന്ദി പ്രകടിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ഏറ്റവും പ്രിയപ്പെട്ടതും ഹൃദയത്തിന് അടുത്തതുമായ കാര്യങ്ങള്‍ നല്‍കുന്നതിലൂടെയാണ് യഥാര്‍ഥമായ നല്‍കലുണ്ടാകുന്നതെന്നും കുക്കു പരമേശ്വരന്‍ ചൂണ്ടിക്കാട്ടി.

ഉദ്ഘാടന ചടങ്ങില്‍ കെ എം എ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് വീക്ക് ചെയര്‍ ഡോ. അനില്‍ ജോസഫ് പ്രസംഗിച്ചു. വിമന്‍ മാനേജ്‌മെന്റ് ഫോറം ചെയര്‍പേഴ്‌സന്‍ മീന തോമസ് സ്വാഗതവും ഹോണററി സെക്രട്ടറി അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

എവറസ്റ്റ് കൊടുമുടി കീഴടക്കിയ രണ്ടാമത്തെ മലയാളി വനിത ശ്രീഷ രവീന്ദ്രന്‍, ക്രിയ സി ഇ ഒയും ഇമേജ് സയിന്റിസ്റ്റുമായ ഡോ. കുല്‍ജെയിറ്റ് ഉപ്പാല്‍, ഫിനാന്‍ഷ്യല്‍ പ്ലാനറും അര്‍ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ
ഉത്തര രാമകൃഷ്ണന്‍, സോള്‍ ഓഫ് മ്യൂസിക്ക് സ്ഥാപകയും പിന്നണി ഗായികയും കംപോസറുമായ രാധിക സേതുമാധവന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

‘ഒരേ ഉദ്ദേശ്യത്തിലുള്ള പങ്കാളികള്‍; നല്‍കുമ്പോള്‍ നേടുന്ന യഥാര്‍ഥ കഥകള്‍’ എന്ന പാനല്‍ ചര്‍ച്ചയില്‍ വെബ് ആന്റ് ക്രാഫ്റ്റ്‌സിലെ അബിന്‍ ജോസ് ടോം, ജിലു ജോസഫ്, എം ലോഫ്റ്റ് ബൈ ജോയല്‍ ജേ
ക്കബ് മാത്യുവിലെ ജോയല്‍ ജേക്കബ് മാത്യു, ജൊവാന്‍ മരിയ മാത്യു എന്നിവര്‍ പങ്കെടുത്തു. പീപ്പ്ള്‍ കാറ്റലിസ്റ്റ് സ്ഥാപകയും പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റുമായ ആനി ജേക്കബ് മോഡറേറ്ററായിരുന്നു.

ലക്ഷ്യബോധമുള്ള നേതൃത്വം: സാമൂഹിക നന്മയ്ക്കായി നവീകരണവും ആരോഗ്യവും സംരംഭകത്വവും എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ റഷ് ഹവര്‍ വെല്‍നസ് സ്ഥാപക ഡയറക്ടറും അഹോയി വെല്‍നെസ് ഡയറക്ടറുമായ ശ്രീകാന്ത് ഹരി, എംമോര്‍ ദാന്‍ എ നട്ട് സ്ഥാപകനും മെഴുക്കാട്ടില്‍ മില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഉബൈസ് അലി, ഹൗസ് ഓഫ് വണ്ടി സ്ഥാപകയും സി ഇ ഒയുമായ വന്ദന വിനോദ് എന്നിവര്‍ പങ്കെടുത്തു. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിലെ ദേവി എ നയാര്‍ മോഡറേറ്ററായിരുന്നു.

Share This Article
Leave a Comment
error: Content is protected !!