
മനാമ: ബഹ്റൈനിലെ എല്ലാ പള്ളികളിലും ഈദുല്‍ ഫിത്വര്‍ നമസ്‌കാരം രാവിലെ 6 മണിക്ക് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഈ വര്‍ഷം ഈദ് ഗാഹുകള്‍ ഉണ്ടാവില്ലെന്നും സുന്നി എന്‍ഡോവ്‌മെന്റ്‌സ് ജനറല്‍ ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രധാന പള്ളികളിലും റമദാന്‍ മാസത്തില്‍ താത്ക്കാലികമായി ജുമുഅ നമസ്‌കാരങ്ങള്‍ക്ക് ഒരുക്കിയ പള്ളികളിലും ഈദ് നമസ്‌കാരം നടത്തുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

ബഹ്റൈനില്‍ സാധാരണയായി വലിയ ജനക്കൂട്ടങ്ങളെ ഉള്‍ക്കൊള്ളാന്‍ രാജ്യത്തുടനീളം ഈദ് ഗാഹുകളിലാണ് ഈദ് നമസ്‌കാരം സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം വിശ്വാസികള്‍് സമീപത്തെ പള്ളികളില്‍ തന്നെ നമസ്‌കാരം നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
നമസ്‌കാരം സുഗമമായി നടക്കുന്നതിന് വിശ്വാസികള്‍ നേരത്തെ തന്നെ പള്ളികളില്‍ എത്തുകയും പള്ളി അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

