റമദാന്‍ രാവില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ചാറ്റല്‍ മഴ

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴ അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ ഇടിമിന്നലിനൊപ്പമാണ് ചാറ്റല്‍ മഴ ലഭിച്ചത്.

city exchange

റഡാര്‍ ചിത്രങ്ങള്‍ അനുസരിച്ച് നേരിയ മഴ പെയ്യുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

ചാറ്റല്‍ മഴയില്‍ ചിലയിടങ്ങളില്‍ ഇടിയും കാറ്റില്‍ പൊടിപടലങ്ങള്‍ പാറുകയും ചെയ്യും.

മഴയില്‍ വാഹനമോടിക്കുന്നത് കൂടുതല്‍ ശ്രദ്ധിക്കണമെന്ന് എക്‌സിലെ പോസ്റ്റില്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയും ചെയ്തു.

- Advertisement -
Ad image

വാഹനങ്ങള്‍ക്കിടയില്‍ ദൂരം പാലിക്കണമെന്നും വേഗത കുറക്കണമെന്നും വാഹനത്തിന്റെ വൈപ്പറുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പില്‍ പറഞ്ഞു. റമദാനിലെ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഇഫ്താറിന് മുമ്പ് അമിത വേഗതയില്‍ വാഹനമോടിക്കുന്നതാണ്.

മാര്‍ച്ച് 12-ാം തിയ്യതി ചൊവ്വാഴ്ച ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!