

അങ്കമാലി: യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ വിവിധ കന്യാസ്ത്രീ മഠങ്ങളിലും അങ്കമാലി ഡി പോള്‍ കോളേജിലും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ നഴ്‌സിംഗ് കോളേജിലും വോട്ടഭ്യര്‍ഥിച്ചു.

യു ഡി എഫ് അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു. ചാലക്കുടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തില്‍ നടന്നു. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ മാര്‍ച്ച് 14ന് രാവിലെ 11 മണിക്ക് മാള മാളിയേക്കല്‍ ഗാര്‍ഡനില്‍ നടക്കും. പെരുമ്പാവൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ 14ന് വൈകിട്ട് മൂന്ന് മണിക്ക് പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയം, കൈപ്പമംഗലം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ മാര്‍ച്ച് 15ന് വൈകിട്ട് മൂന്നിന് മതിലകം പാരാമൗണ്ട് ഓഡിറ്റോറിയം, കുന്നത്ത്‌നാട് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ മാര്‍ച്ച് 16ന് രാവിലെ 10ന് കോലഞ്ചേരി വൈ എം സി എ ഹാള്‍, ആലുവ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ മാര്‍ച്ച് 16ന് വൈകിട്ട് മൂന്നിന് ആലുവ തോട്ടക്കാട്ടുകര പ്രിയദര്‍ശിനി പ്രിയദര്‍ശിനി ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
