

ദോഹ: കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ബുഷ്റ അന്‍വറിനു കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ വനിതാ വിങ് കമ്മിറ്റി സ്വീകരണം നല്കി.

വനിതാ വിങ് പ്രസിഡന്റ് ഫരീദ സഗീര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഒഴിവുള്ള വിവിധ പദവികളിലേക്കു ഡോ. ഷിറിന് ഹനീഫയെ ജില്ലാ ട്രഷററായും ഫര്‍സാന സിദ്ദീഖിനെ വൈസ് പ്രസിഡന്റായും അസ്മാബി ഹാരിസിനെയും മുബഷിറ മജീദിനെയും സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

വനിതാ വിങ്ങിന്റെ കീഴില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ പരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വനിതാ വിങ് ജില്ലാ ഭാരവാഹികളായ ഡോ. ഷിറിന് ഹനീഫ്, നജ്മുന്നിസ ജാഫര്‍, ഫാഹിമ സമീര്‍, താഹിറ അഷ്റഫ്, ലുത്ഫിയ ലുഖ്മാന്, ഫര്‍സാന സിദ്ദീഖ്, അസ്മാബി ഹാരിസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍സാന യൂനസ്, റസ്മിയ റുഷ്ദ് എന്നിവര്‍ പ്രസംഗിച്ചു.
