
ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) കുടുംബസംഗമം സംഘടിപ്പിച്ചു. ഐ എം എഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് പ്രവാസി മാധ്യമ പ്രവര്‍ത്തകരുടെ ഊഷ്മളമായ ഒത്തുചേരലായി മാറി.

സല്‍വ റോഡിലെ സൈത്തൂണ്‍ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ നിന്നും ഒഴിവായ ഐ എം എഫ് എക്സിക്യൂട്ടീവ് അംഗം ഗള്‍ഫ് ടൈംസ് മുന്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഷഫീഖ് ആലിങ്ങലിന് ഐ എം എഫ് അംഗങ്ങള്‍ ചേര്‍ന്ന് സ്‌നേഹോപഹാരം നല്‍കി. ഖത്തറിലെ മാധ്യമ രംഗത്തെ അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ സ്മരിച്ചു.

ഐ എം എഫ് പ്രസിഡന്റ് ഒ കെ പരുമല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, ട്രഷറര്‍ ആര്‍ ജെ രതീഷ്, എക്സിക്യൂട്ടീവ് അംഗം അഹമ്മദ് കുട്ടി അറളയില്‍, അബ്ബാസ് മുഹമ്മദ്, ആര്‍ ജെ അപ്പുണ്ണി, ആര്‍ ജെ നിസ, മുഷ്താക്ക് അലവി, അമാനുള്ള വടക്കാങ്ങര, പി വി എ നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍ സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു.

