ഐ സി എഫ് ദോഹ റീജിയന്‍ രക്തദാന ക്യാമ്പ് മെയ് ഒന്നിന്

Web Desk
1 Min Read

ദോഹ: ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്ററുമായി സഹകരിച്ച് ഐ സി എഫ് ദോഹ റീജിയന്‍ മെയ് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

city exchange

ജീവന്‍ രക്ഷിക്കുന്ന മഹത്തായ സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പില്‍ സമൂഹത്തിലെ മുഴുവന്‍ ആളുകളെയും പങ്കാളികളാകാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് പവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ കരീം ഹാജി മേമുണ്ട, അഹ്മദ് സഖാഫി പേരാമ്പ്ര, മുഹമ്മദ് ഷാ ആയഞ്ചേരി, ജമാലുദ്ദീന്‍ അസ്ഹരി, യഅ്കൂബ് സഖാഫി, കെ വി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ സംബന്ധിക്കും.

മനുഷ്യസ്‌നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായ രക്തദാന ക്യാമ്പില്‍ എല്ലാവരും സഹകരിക്കണമെന്ന് ഐ സി എഫ് ദോഹ റീജിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!