

ദോഹ: കര്‍ണാടകയിലെ കോണ്‍ഗ്രസ്സിന്റെ വിജയം ഇന്ത്യന്‍ മതേതരത്തിന് കരുത്തേകുമെന്ന് കെ എം സി സി ഖത്തര്‍ ട്രഷറര്‍ പി എസ് എം ഹുസൈന്.

എല്ലാവിധ വര്‍ഗ്ഗീയ ധ്രുവികരണങ്ങള്ക്കും ശ്രമങ്ങള്‍ നടത്തിയിട്ടും ബി ജെ പിയെ അകറ്റി മതേതരത്തിന് ഒപ്പം നിന്ന കര്‍ണ്ണാടകയിലെ ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിക്കും അമിത് ഷാക്കുമേറ്റ ഏറ്റവും വലിയ പ്രഹരമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം. തെക്കേ ഇന്ത്യയില്‍ നിന്നും ബി ജെ പി ഭരണം തൂത്തെറിഞ്ഞത് ഇന്ത്യയില്‍ മതേതരത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

