രോമാഞ്ചം ഹിന്ദിയില്‍; ‘കപ്കപി’ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ‘കപ്കപി’. പ്രശസ്ത സംവിധായകന്‍ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.

city exchange

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവത്വത്തെയാണ് കാണുന്നത്. ബ്രാവോ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജയേഷ് പട്ടേല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്‌നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

മെഹക്ക് പട്ടേല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് ആന്റ് കുമാര്‍ പ്രിയദര്‍ശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റര്‍: ബണ്ടി നാഗി, പി ആര്‍ ഒ: പിശിവപ്രസാദ്. ചിത്രം ജൂണില്‍ റിലീസ് ആവുമെന്ന് സംവിധായകന്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!