ബോധവത്ക്കരണ കാംപയിന് ശേഷം അടിയന്തര സേവനങ്ങള്‍ തേടുന്നവരുടെ എണ്ണത്തില്‍ കുറവ്

Web Desk
1 Min Read

ദോഹ: ഖത്തറിലെ അടിയന്തര ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണ കാംപയ്നിന് ശേഷം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അടിയന്തര സേവനങ്ങള്‍ തേടുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.

city exchange

എച്ച് എം സി ആശുപത്രികളിലെയും സേവനങ്ങളിലെയും മൊത്തം പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എച്ച് എം സിയുടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലേക്കുള്ള സന്ദര്‍ശനങ്ങളുടെ എണ്ണം, ആംബുലന്‍സ് സേവനത്തിലേക്കുള്ള മൊത്തം കോളുകളുടെ എണ്ണം, ലൈഫ് ഫ്‌ളൈറ്റ് എയര്‍ ആംബുലന്‍സ് ആക്ടിവേഷനുകള്‍ എന്നിവ ഫെബ്രുവരിയില്‍ കുറഞ്ഞു.

ഫെബ്രുവരിയില്‍ പൊതുജനാരോഗ്യ മന്ത്രാലയം, എച്ച് എം സി, പബ്ലിക് ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, സിദ്ര മെഡിസിന്‍, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ സംയുക്ത പ്രചാരണം ഖത്തറിലെ അടിയന്തര, ആരോഗ്യ സേവനങ്ങളെ കുറിച്ച് അവബോധം വളര്‍ത്തിയെടുത്തു.

എച്ച് എം സി ആശുപത്രികളിലും സേവനങ്ങളിലുമുള്ള മൊത്തം പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരിയില്‍ ആംബുലന്‍സ് സേവനത്തിന് 27,181 കോളുകളാണ് വന്നത്. ജനുവരിയെ അപേക്ഷിച്ച് ഇത് ഏഴു ശതമാനം കുറവാണ്.

- Advertisement -
Ad image

ലൈഫ് ഫ്‌ളൈറ്റ് എയര്‍ ആംബുലന്‍സ് ആക്ടിവേഷനുകളുടെ എണ്ണം ഫെബ്രുവരിയില്‍ 15 ശതമാനം കുറഞ്ഞു. 206 ജനുവരിയില്‍ ലൈഫ് ഫ്‌ളൈറ്റ് എയര്‍ ആംബുലന്‍സ് ആക്ടിവേഷനുകള്‍ രേഖപ്പെടുത്തുകയും ഫെബ്രുവരിയില്‍ അത് 175 ആയി കുറയുകയും ചെയ്തു.

കാമ്പെയ്നിനിടെ ആംബുലന്‍സ് സേവനം, അടിയന്തര 999 കോളുകളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ഇത് ശരാശരി 20 ശതമാനം കോളുകളുടെ എണ്ണം കുറച്ചു.

എച്ച് എം സിയിലുടനീളമുള്ള എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകള്‍ ഫെബ്രുവരിയില്‍ 51,108 സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തി. ഇത് ജനുവരിയിലെ 55,450ല്‍ നിന്ന് 8 ശതമാനം കുറവാണ്.

എന്നാല്‍ എച്ച് എം സിയിലെ പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ജനുവരിയിലെ 64,145നെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 69,003 ആവുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!