റമദാന്‍ സമൂഹ നന്മക്കും സഹജീവി സ്‌നേഹത്തിനുമുള്ള അവസരമാക്കി മാറ്റുക: മാഹിന്‍ ബാഖവി

Web Desk
1 Min Read

കലൂര്‍: സാമൂഹിക ജീവിയായ മനുഷ്യര്‍ സമൂഹത്തിന്റെ പുരോഗതിക്ക് സന്നദ്ധ പ്രവര്‍ത്തനം നടത്തല്‍ വളരെ അനിവാര്യമാണെന്നും റമദാന്‍ സമൂഹ നന്മയ്ക്കും സഹജീവി സ്‌നേഹത്തിനുമുള്ള അവസരമാക്കി മാറ്റണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി പറഞ്ഞു. കെ എ ടി എഫ് എറണാകുളം ഉപ ജില്ലാ കമ്മിറ്റി കലൂരില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

റമദാന്‍ സമയത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സമൂഹത്തിന് നന്മ പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയണമെന്നും കെ എ ടി എഫ് സംസ്ഥാന കമ്മിറ്റി മാര്‍ച്ച് 28 മുതല്‍ നടത്തുന്ന കാരുണ്യ കാമ്പയിന്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. എറണാകുളം മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കമ്രാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

രാജ്യം കടന്നുപോകുന്ന കലുഷിത രാഷ്ട്രീയ സാഹചര്യങ്ങളെ തിരിച്ചറിയണമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ മതേതര അസ്ഥിത്വം നിലനിര്‍ത്താനുള്ള അവസരമായി വിനിയോഗിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

- Advertisement -
Ad image

പി എ അബ്ദുസ്സലാം ഇസ്‌ലാഹി വെണ്ണല, കെ എ അനസ് നദ്വി, അന്‍സാരി വൈപ്പിന്‍, സമീര്‍ സ്വലാഹി, ജമീല ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ലാ ജനറല്‍ സെക്രട്ടറി ഷഹീം മുഹമ്മദലി സ്വാഗതവും ട്രഷറര്‍ സാജിദ അലി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!